കേരള സര്‍ക്കാർ ഹോമിയോപ്പതിവകുപ്പ്, മലപ്പുറം ജില്ല സ്ത്രീ ശാക്തീകരണ സംരംഭമായ ‘സീതാലയം’ യൂനിറ്റ് ചാര്‍ജുള്ള എനിക്കായിരുന്നു കഴിഞ്ഞ വര്‍ഷം ജില്ലാതല CME യില്‍ ക്ലാസ്സ് എടുക്കാനുണ്ടായിരുന്നത്. വിഷയം സ്വാഭാവികമായും ‘സ്ത്രീ സുരക്ഷ’ തന്നെ.വളരെ ഗൗരവമേറിയ വിഷയമാണെങ്കിലും സ്തീകളുടെ അരക്ഷിതാവസ്ഥ, സ്തീ സംരക്ഷണ നിയമങ്ങള്‍, സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപെട്ട സേവന പ്രവര്ത്ത നങ്ങൾ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് അവസാനം സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകൾ ചര്‍ച്ച ചെയ്തു സമയം ഒപ്പിക്കുകയായിരുന്നു പതിവ്. അപ്പോൾ ഇതെല്ലാം സ്തീകൾ മാത്രം അറിയേണ്ട വിഷയമാണ്, പുരുഷന്മാര്ക്ക് ഇതിലൊന്നും പ്രത്യേക റോൾ ഇല്ലല്ലോ, ഇത് ഞങ്ങൾ കേള്‍ക്കേണ്ട ആവശ്യമില്ല എന്ന സമീപന ത്തിലാണ് പുരുഷ ഡോക്ടര്‍മാർ ഇരിക്കാറുള്ളത്.